വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ ഗ്രാമസഭ നടത്തി

വികസിത് ഭാരത് 2047 ലക്ഷ്യങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) - VB-GRAMGAct പ്രകാരമുള്ള വികസിത് ഗ്രാമപഞ്ചായത്ത് പ്ലാൻ തയ്യാറാക്കുന്നതിനായുള്ള പ്രത്യേക ഗ്രാമസഭ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.

2026 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 10:00 മണിക്ക് ആരംഭിച്ച യോഗത്തിൽ പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു.

ഗ്രാമീണ മേഖലയിലെ തൊഴിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം സുസ്ഥിര ഉപജീവന മാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പഞ്ചായത്തിന്റെ ഭാവി വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായുള്ള ചർച്ചകളും നിർദ്ദേശങ്ങളും ഗ്രാമസഭയിൽ രൂപീകരിച്ചു

1
2