പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന...

അജയ് ബോസ്

പ്രസിഡൻ്റ്

സുബൈദ കബീർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശശിധരൻ കുനിയിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

ബിന്ദു ഇല്ലത്ത്

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹഫ്സ മനാഫ്

ചെയര്‍പേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

നിതിൻ എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പൂക്കാട് ,ചേമഞ്ചേരി

വാർഡുകള്‍ - 21

നിയോജക മണ്ഡലം - കൊയിലാണ്ടി

വില്ലേജ് - ചേമഞ്ചേരി

ബ്ലോക്ക് പഞ്ചായത്ത് - പന്തലായനി

ജില്ല - കോഴിക്കോട്

ആകെ ജനസംഖ്യ - 34819

വിസ്തീർണ്ണം - 16.76

അതിർത്തികള്‍ - 

വടക്ക് - ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത്

കിഴക്ക് - കോരപ്പുഴ

പടിഞ്ഞാറ്  - അറബിക്കടൽ

തെക്ക്  - കോഴിക്കോട് കോർപ്പറേഷൻ

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം സാമൂഹിക ചരിത്ര പശ്ചാത്തലം പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് എലത്തൂര്‍ പുഴക്കും ഇടക്ക് നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശത്തിന് പണ്ട് പയ്യനാട് എന്നായിരുന്നു പേര്‍. മീന്‍ പിടുത്തവും, കൃഷിയും, ഉപ്പുകുറുക്കലും ആയിരുന്നു പ്രധാന തൊഴില്‍. തിരുവണ്ടൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് ബലിക്കല്ലുകളിലായി ആലേഖനം ചെയ്ത ലിഖിതങ്ങള്‍ ക്രിസ്തുവിന് ശേഷം 962 മുതലുള്ള സാമൂഹിക ഘടനയിലേക്ക് വെളിച്ചം വീശുന്നു. ഇക്കാലത്ത് നാടുവാണ ഭാസ്കര രവി പെരുമാളിന്റെ അപദാനങ്ങളാണ് ഈ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അന്നുണ്ടായിരുന്ന മറ്റ് അധിവാസ കേന്ദ്രങ്ങളിലെന്നപോലെ പയ്യനാടന്‍ പ്രദേശത്തും ക്ഷേത്രകേന്ദ്രീകൃത കാര്‍ഷിക സമൂഹത്തിന്റെ വളര്‍ച്ച ലിഖിതങ്ങളിലൂടെ വായിച്ചെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡഗാമ 1498 മെയ് 20-ന് ഈ പഞ്ചായത്തിലെ കാപ്പാട് കപ്പലിറങ്ങി. അങ്ങനെ കാപ്പാട് കടല്‍പ്പുറം ചരിത്ര...

കൂടുതൽ വായിക്കുക