ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം സാമൂഹിക ചരിത്ര പശ്ചാത്തലം പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് എലത്തൂര്‍ പുഴക്കും ഇടക്ക് നീണ്ടു കിടക്കുന്ന ഈ ഭൂപ്രദേശത്തിന് പണ്ട് പയ്യനാട് എന്നായിരുന്നു പേര്‍. മീന്‍ പിടുത്തവും, കൃഷിയും, ഉപ്പുകുറുക്കലും ആയിരുന്നു പ്രധാന തൊഴില്‍. തിരുവണ്ടൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലുണ്ടായിരുന്ന രണ്ട് ബലിക്കല്ലുകളിലായി ആലേഖനം ചെയ്ത ലിഖിതങ്ങള്‍ ക്രിസ്തുവിന് ശേഷം 962 മുതലുള്ള സാമൂഹിക ഘടനയിലേക്ക് വെളിച്ചം വീശുന്നു. ഇക്കാലത്ത് നാടുവാണ ഭാസ്കര രവി പെരുമാളിന്റെ അപദാനങ്ങളാണ് ഈ ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ അന്നുണ്ടായിരുന്ന മറ്റ് അധിവാസ കേന്ദ്രങ്ങളിലെന്നപോലെ പയ്യനാടന്‍ പ്രദേശത്തും ക്ഷേത്രകേന്ദ്രീകൃത കാര്‍ഷിക സമൂഹത്തിന്റെ വളര്‍ച്ച ലിഖിതങ്ങളിലൂടെ വായിച്ചെടുക്കാന്‍ കഴിയും. പോര്‍ച്ചുഗീസ് നാവികനായ വാസ്കോഡഗാമ 1498 മെയ് 20-ന് ഈ പഞ്ചായത്തിലെ കാപ്പാട് കപ്പലിറങ്ങി. അങ്ങനെ കാപ്പാട് കടല്‍പ്പുറം ചരിത്ര...
കൂടുതൽ വായിക്കുക