ഓപ്പറേഷൻ "തൂഫാൻ" ദി നാർകോ ഹണ്ട്

ഓപ്പറേഷൻ "തൂഫാൻ" ദി നാർകോ ഹണ്ട്

കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ സംസ്ഥാന സർക്കാർ, കേരള പോലീസ്, എക്സൈസ് വകുപ്പ് എന്നിവർ ചേർന്ന് നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട് (Operation Toofan: The Narco Hunt).


ഓപ്പറേഷൻ തൂഫാൻ പ്രധാന വിവരങ്ങൾ
പ്രധാന ലക്ഷ്യം: 

  • സംസ്ഥാനത്ത് നിന്ന് ലഹരി മാഫിയയെയും രാസലഹരി വസ്തുക്കളെയും പൂർണ്ണമായി തുടച്ചുനീക്കുക.

  • ലഹരി വ്യാപാര ശൃംഖലകളെ പൂർണ്ണമായി തകർക്കുക.

  • എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ വ്യാപാരം തടയുക.

  • സ്കൂളുകൾ, കോളേജുകൾ എന്നിവ കേന്ദ്രീകരിച്ചുള്ള ലഹരി വിതരണം കർശനമായി ഒഴിവാക്കുക. 


പ്രവർത്തന രീതി: പോലീസ് എൻഫോഴ്സ്‌മെന്റിനൊപ്പം പൊതുജന പങ്കാളിത്തം, വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ, പുനരധിവാസം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. 


തുടക്കം: 2026 ജൂൺ 2-നാണ് ഈ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത്.
രണ്ടാം ഘട്ടം (തൂഫാൻ തദ്ദേശം): ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2026 സെപ്റ്റംബർ 28 മുതൽ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു.


പ്രവർത്തനങ്ങൾ: വാർഡ് തലത്തിൽ ഗ്രാമസഭകൾ, വീടുകൾ തോറും ബോധവൽക്കരണം, ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സയും പുനരധിവാസവും നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
 

ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതിയാണ് "ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്ക്കോി ഹണ്ട് ". വിദ്യാഭ്യാസം, ആരോഗ്യം, എക്സൈസ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.


പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശന്‍ 2026 ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നിർവ്വഹിച്ചു.
ലഹരിമാഫിയകള്ക്കെ തിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീർക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്‍റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകൾക്ക്  നിയമത്തിന്‍റെ കർക്കശമായ മുന്നറിയിപ്പ് നല്കുന്നതിനോടൊപ്പം, സാധാരണക്കാർക്ക്  പൂർണ്ണ  സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.